കൊച്ചി: മറൈൻ ഡ്രൈവിൽ വസന്തം തീർത്ത കൊച്ചിൻ ഫ്ലവർ ഷോയിൽ കാഴ്ചക്കാരെ ആകർഷിച്ച് കണ്ടെയ്നർ ഗാർഡൻ. 2200 ചതുരശ്ര അടിയിൽ ഒരുക്കിയ കണ്ടെയ്നർ ഗാർഡനിൽ ഉരുളിയുടെ ആകൃതിയിലുള്ള വലിയ പ്ലാസ്റ്റിക് ചട്ടിയിലാണ് ചെടികൾ ക്രമീകരിച്ചിരിക്കുന്നത്.
തിങ്ങിനിൽക്കുന്ന പൂച്ചെടികളാണ് ഇതിന്റെ പ്രത്യേകത. ബംഗളൂരുവിലെ ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് സീഡിസ് എന്ന കമ്പനിയാണ് ഇത് പ്രദർശനത്തിന് എത്തിച്ചത്.
പുൽത്തകിടികളിൽ ആവശ്യത്തിന് അകലം പാലിച്ച് കാഴ്ചക്കാരെ ഒറ്റ നോട്ടത്തിൽതന്നെ ആകർഷിക്കും വിധത്തിലാണ് പൂച്ചെടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒട്ടും ഉയരം വെക്കാത്ത നിറയെ പൂക്കളുള്ള മിനിയേച്ചർ ആന്തൂറിയമാണ് പ്രധാന ആകർഷണം. മറ്റൊരു ആകർഷണമാണ് ബ്രോമിലിയാഡ്സ്. ഈ ചെടികളുടെ ഇലക്കാണ് കൂടുതൽ ഭംഗി. മിഴിവാർന്ന ചുവപ്പ്, പിങ്ക് നിറങ്ങളാണ് ഇവക്ക്. ജനുവരി ഒന്ന് വരെ നീളുന്ന ഫ്ലവർ ഷോ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ്. അവധി ദിവസങ്ങളിൽ രാത്രി 10 വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.