പറവൂർ: അപകടത്തിൽ തലക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവ് ദുരിതത്തിൽ. നന്ത്യാട്ടുകുന്നം കൈതപ്പിള്ളി ശിവന്റെയും രാധയുടെയും മകൻ അഖിലാണ് (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ആംബുലൻസ് ഡ്രൈവറായിരുന്നു അഖിൽ. അപകടമുണ്ടായ മാർച്ച് 23 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലയുടെ സെറിെബല്ലത്തിന് തകരാർ സംഭവിച്ചു. ചികിത്സക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാൻ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ചെയർമാനും രമേഷ് ഡി. കുറുപ്പ് വൈസ് ചെയർമാനും വാർഡ് കൗൺസിലർ വനജ ശശികുമാർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് അഖിലിന്റെ അമ്മ രാധ ശിവന്റെ പേരിൽ കനറാ ബാങ്ക് പറവൂർ ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 110111 402268. ഐ.എഫ്.എസ് കോഡ്: CNRB0014331. ഫോൺ: 8891544821, 9895 841400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.