കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ഡി​സ്ഫാ​ജി​യ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ന​ട​ൻ ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്​ നേരിടുന്നവർക്ക്​ മൊബൈൽ ആപ്പുമായി അമൃത ആശുപത്രി

കൊ​ച്ചി: ഭ​ക്ഷ​ണം വി​ഴു​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട്​ (ഡി​സ്ഫാ​ജി​യ) നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ‘സ്വാ​ളോ’ അ​മൃ​ത ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി.

ആ​ശു​പ​ത്രി​യി​ൽ എം.​എ​സ്‌​സി ഡെ​ഗ്ലൂ​റ്റോ​ള​ജി ആ​ൻ​ഡ് സ്വാ​ളോ​യി​ങ് ഡി​സോ​ർ​ഡേ​ഴ്‌​സ് കോ​ഴ്‌​സ് ആ​രം​ഭി​ച്ച​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഡി​സ്ഫാ​ജി​യ 2023’ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു.​കെ​യി​ലെ സ്പീ​ച്ച് ആ​ൻ​ഡ് സ്വാ​ളോ​യി​ങ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ദ​ഗ്ധ​ൻ ഡോ. ​ജ​സ്റ്റി​ൻ റോ ​ആ​പ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. ന​ട​ൻ ശ്രീ​നി​വാ​സ​ൻ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രോ​ഗി​ക​ൾ​ക്ക് സ്വാ​ളോ ആ​പ് ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം.

വൈ​കാ​തെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും. ആ​പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ദൈ​നം​ദി​ന ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ​ത​ന്നെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ തേ​ടാ​നാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കാ​ണ് ആ​പ്പി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക. തു​ട​ർ​ന്ന് ആ​പ് സ്റ്റോ​റു​ക​ളി​ൽ മ​റ്റു​ള്ള​വ​ർ​ക്കും ല​ഭ്യ​മാ​കും.

വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള തെ​റാ​പ്പി​ക​ളി​ലൂ​ടെ ഡി​സ്ഫാ​ജി​യ ബാ​ധി​ച്ച​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​തി​നാ​യി രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് ആ​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ അ​മൃ​ത സ്വാ​ളോ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​സു​ബ്ര​ഹ്‌​മ​ണ്യ അ​യ്യ​ർ പ​റ​ഞ്ഞു. അ​മൃ​ത ആ​ശു​പ​ത്രി ഗ്രൂ​പ്പ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പ്രേം നാ​യ​ർ, ഡോ. ​ജ​യ​കു​മാ​ർ മേ​നോ​ൻ, ഡോ. ​എം.​വി.​ജി. ത​മ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​നം 29ന് ​സ​മാ​പി​ക്കും.

Tags:    
News Summary - Amrita Hospital has a mobile app for those who are having difficulty eating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.