കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് രജിസ്ട്രേഷൻ ജില്ലയിൽ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ നിർത്തിെവച്ച രജിസ്ട്രേഷൻ നടപടികളാണ് പുനരാരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെൻററിലാണ് ആവാസ് രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ്, 25,000 രൂപ വരെയുള്ള ചികിത്സ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതി പ്രകാരം ലഭിക്കും. തിരിച്ചറിയൽ രേഖകളുമായി എത്തി സൗജന്യ രജിസ്ട്രേഷനുള്ള അവസരം ഉപയോഗപ്പെടുത്തണം.
കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള രജിസ്ട്രേഷനും ഇതോടൊപ്പം ആരംഭിക്കും. തൊഴിലാളികൾ തിരിച്ചറിയൽ രേഖകളോടൊപ്പം ആറുമാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയുടെ മൂന്ന് കോപ്പി, ആദ്യവർഷത്തെ അംശാദായമായ 30 രൂപ എന്നിവ സഹിതം ഫെസിലിറ്റേഷൻ സെൻററിൽ എത്തിച്ചേർന്ന് ക്ഷേമപദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടത്താൻ നടപടി സ്വീകരിക്കണം.
കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ: അപകട ആശ്വാസ ധനസഹായം: 25,000 രൂപ, ചികിത്സ ധനസഹായം: 25,000 രൂപ, ടെര്‍മിനല്‍ ബെനിഫിറ്റ്: 25,000 രൂപ മുതല്‍ 50,000 രൂപ വരെ, അംഗത്തിെൻറ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍ഡ്: 1000 രൂപ മുതല്‍ 3000 രൂപ വരെ, മരണാനന്തര ആനുകൂല്യം: സാധാരണ മരണത്തിന് 25,000 രൂപ, അപകട മരണത്തിന് രണ്ട് ലക്ഷം രൂപ വരെ, മൃതദേഹം നാട്ടിലെത്തിക്കാന്‍: യഥാര്‍ഥത്തില്‍ ചെലവായ തുകയോ പരമാവധി 50,000 രൂപ വരെ (ഏതാണ് കുറവ് അതാണ് പരിഗണിക്കുക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.