കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന കൺവീനറായ സമിതിയാണ് രൂപവത്കരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ, ഇതിൽ ദീർഘകാലത്തേക്ക് നിലനിൽക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ, ഇവ സൃഷ്ടിക്കുന്ന ഘടകങ്ങൾ വെള്ളത്തിലോ മണ്ണിലോ മനുഷ്യശരീരത്തിലോ ഭക്ഷ്യശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറൻസ് പ്രകാരമുള്ള സമഗ്രമായ റിപ്പോർട്ട് രണ്ട് മാസത്തിനകം സർക്കാറിന് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
കുഹാസ് പ്രൊ വി.സി ഡോ. സി.പി. വിജയൻ, എൻ.ഐ.ഐ.എസ്.ടി സീനിയര്‍ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അസോ. പ്രഫ. ഡോ. ടി.എസ്. അനീഷ്, തൃശൂര്‍ മെഡിക്കൽ കോളജ് പള്‍മണറി മെഡിസിൻ വിഭാഗം അസോ. പ്രഫ. ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം പ്രഫസര്‍ ഡോ. പി.കെ. ജബ്ബാർ, കൊച്ചി അമൃത ഹോസ്പിറ്റല്‍ പീഡിയാട്രിക് പ്രഫസര്‍ (റിട്ട.) ഡോ. സി. ജയകുമാര്‍, ചെന്നൈ സെന്‍ട്രല്‍ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് റീജനല്‍ ഡയറക്ടര്‍ ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്.എച്ച്.എസ്.ആര്.സി. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.