കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നാലുമീറ്റര്‍ വരെ താഴ്ചയില്‍ നീക്കി പുക ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പുചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒരേസമയം കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി വെള്ളം പമ്പുചെയ്യുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം.
ഇതിനായി ജില്ലയില്‍ നിന്നും പുറത്തു നിന്നും കഴിയാവുന്നത്ര മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ പിടിച്ചെടുത്ത് ബ്രഹ്മപുരത്തെത്തിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകെ 31 മണ്ണ് നീക്കല്‍ യന്ത്രങ്ങളാണ് ഇപ്പോള്‍ തീയണക്കാൻ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളില്‍നിന്ന് 28 മണ്ണ് നീക്കല്‍ യന്ത്രങ്ങളും കോട്ടയം ജില്ലയില്‍നിന്ന് രണ്ടും തൃശൂരില്‍നിന്ന് ഒന്നും മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. കാറ്റിന്റെ ദിശ അനുകൂലമായ സമയങ്ങളില്‍ മുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് നേവിയുടെ ഹെലികോപ്റ്ററും പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.