ചെറായി:തൗസൻറ് ഐസ് പദ്ധതി മുനമ്പം സബ് ഡിവിഷനിലെ ആറു പൊലീസ് സ്റ്റേഷനുകളിലേക്കും കൂടി ഈ വര്‍ഷം വ്യാപിപ്പിക്കുമെന്ന് മുനമ്പം ഡിവൈ.എസ്.പി ആര്. ബൈജുകുമാര്‍ അറിയിച്ചു. എറണാകുളം റൂറല്‍ ജില്ലയെ സ്മാര്‍ട്ട് പൊലീസിങ് സംവിധാനത്തിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് ആവിഷ്കരിച്ചതാണ് തൗസൻറ് ഐസ് പദ്ധതി.
ജില്ല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമാൻഡ് ആൻഡ് കണ്ട്രോള് റൂമിന് കീഴില്‍ റൂറല്‍ ജില്ലയാകെ സി.സി.ടി.വി നെറ്റ്വര്‍ക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഇതുപ്രകാരം മുനമ്പം പൊലീസ് സബ്ഡിവിഷന് കീഴില്‍ വരുന്ന മുനമ്പം, ഞാറക്കല്‍ , പറവൂര്‍, വടക്കേക്കര, പുത്തന്‍ വേലിക്കര, വരാപ്പുഴ സ്റ്റേഷന് പരിധികളില്‍ പ്രധാന കവലകള്‍ , സ്കൂള്‍, കോളജ് എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ നിരീഷണ കാമറകള്‍ സ്ഥാപിക്കും. നിലവില്‍ മുനമ്പത്ത് 58 ഉം വരാപ്പുഴ 27 ഉം കാമറകള്‍ സജ്ജമാണ്. ബാക്കിയുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കൂടി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിനാനിപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ കാമറകള്‍ സ്ഥാപിച്ചുകൊണ്ട് റൂറല്‍ എസ്.പിയാണ് തുടക്കം കുറിച്ചത്. കേസ് അന്വേഷണങ്ങളില്‍ ഏറെ സഹായകമാകുന്ന പദ്ധതി ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനും പൊലീസിനെ സഹായിക്കും. ഒപ്പം കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കുറയാനുമിടയാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.