കൊച്ചി: നിർമാണം പൂർത്തിയായി ഏറെക്കാലമായിട്ടും പ്രവർത്തനം തുടങ്ങാതിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷാലിറ്റി ബ്ലോക്ക് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് ധനസഹായത്തോടെ നിർമിച്ച കാന്‍സര്‍ ബ്ലോക്കിന്റെ ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 25 കോടി ചെലവഴിച്ചാണ് ആറ് നിലകളുള്ള ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്.
105 രോഗികളെ കിടത്തിച്ചികിത്സിക്കാം. കീമോതെറപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രി ഓങ്കോളജി വിഭാഗത്തിൽ പ്രതിദിനം 250ഓളം പേര് ഒ.പിയിലും 25ഓളം പേര് കിടത്തിച്ചികിത്സക്കും എത്തുന്നു. കൂടാതെ പ്രതിദിനം 40ഓളം കീമോതെറപ്പി, 15ഓളം റേഡിയോതെറപ്പി സേവനങ്ങളും നല്കി വരുന്നു. ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാമ്മോഗ്രാം യൂനിറ്റ്, 128 സ്ലൈസ് സി.ടി സ്കാന്‍ സംവിധാനം എന്നിവയുമുണ്ട്.
നഗരമധ്യത്തില്‍ സ്ഥലപരിമിതികള്ക്കുള്ളില്നിന്നാണ് ജനറല്‍ ആശുപത്രിയില്‍ ഈ മികച്ച സൗകര്യമൊരുക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.