കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടുയന്ത്രം കമീഷനിങ് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും. വോട്ടുയന്ത്രത്തിൽ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ ക്രമീകരിച്ച് പോളിങ്ങിനായി തയാറാക്കി പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇ.വി.എം കമീഷനിങ്.
എറണാകുളം മണ്ഡലത്തിലെ 1130 പോളിങ് സ്റ്റേഷനുകളിലേക്കായി 1130 വീതം കൺട്രോൾ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും വിവിപാറ്റ് യൂനിറ്റുകളുമാണ് കമീഷനിങ് ചെയ്യുന്നത്.
കമീഷനിങ് പൂർത്തിയായ വോട്ടുയന്ത്രങ്ങളിൽ അഞ്ച് ശതമാനം വോട്ടുയന്ത്രങ്ങളിൽ മോക്പോൾ നടത്തും. ശേഷം പരിശോധന നടപടി പൂർത്തിയാക്കി യന്ത്രങ്ങൾ അതത് സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.