ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം -ആർച് ബിഷപ് ലിയോ പോൾദോ

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ലിയോ പോൾദോ ജിറെല്ലി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലന വർഷത്തിന് തുടക്കംകുറിച്ചു സംഘടിപ്പിച്ച 'ഡിഡാക്കേ 2022' മതാധ്യാപക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ കത്തോലിക്ക വിശ്വാസ പരിശീലനരംഗം തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ മതബോധന രംഗത്ത് പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. വിൻസെന്‍റ് വാര്യത്ത് ക്ലാസ് നയിച്ചു. മതബോധന ഡയറക്ടർ ഫാ. വിൻസെന്‍റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുതിയാത്ത്, ഫാ. ജോബി ആലപ്പാട്ട്, എൻ.വി. ജോസ്, ജൂഡ് സി. വർഗീസ് എന്നിവർ സംസാരിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ ആദരിച്ചു.

Tags:    
News Summary - Catholic Church in India is Rich in Virtues - Archbishop Leopoldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.