പുറയാറിൽ രാസമാലിന്യം കത്തിച്ചു; 25,000 രൂപ പിഴ ഈടാക്കി

ചെ​ങ്ങ​മ​നാ​ട്: പ​ഞ്ചാ​യ​ത്ത്​ 14ാം വാ​ർ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സം​ഭ​രി​ച്ച ആ​ശു​പ​ത്രി മാ​ലി​ന്യ​വും വ്യ​വ​സാ​യ​ശാ​ല രാ​സ​മാ​ലി​ന്യ​വും ക​ത്തി​ച്ച​യാ​ൾ​ക്കെ​തി​രെ ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ ഏ​ജ​ൻ​സി​യെ ക​ണ്ടെ​ത്തി 25,000 രൂ​പ പി​ഴ​യ​ട​പ്പി​ക്കു​ക​യും കോ​രി മാ​റ്റി​ക്കു​ക​യും ചെ​യ്തു.

മാ​ലി​ന്യം സം​ഭ​രി​ച്ച സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യ പു​റ​യാ​ർ സ്വ​ദേ​ശി ജ​ലീ​ലി​ന്​ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കും വി​ധം അ​ല​ക്ഷ്യ​മാ​യി ക​ത്തി​ച്ച​ത്. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. രാ​ത്രി അ​ഗ്നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​കെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ഇ. അ​നീ​സ, പ​ഞ്ചാ​യ​ത്ത് ക്ല​ർ​ക്ക് പി.​ജെ. ജോ​ഷി, വാ​ർ​ഡ് അം​ഗം ടി.​വി. സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - Chemical waste burned in Purayar; A fine of Rs 25,000 was levied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.