ആലുവ: ടൗണിൽ സിറ്റി ബസിന്റെ മരണപ്പാച്ചിൽ മൂലമുണ്ടായ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് സ്വമേധയ കേസെടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ആലുവ ജോയന്റ് ആർ.ടി.ഒ ഷഫീഖ് പറഞ്ഞു.
ഞായറാഴ്ച ഉച്ചക്കാണ് ആലുവ ബാങ്ക് കവലയിൽ ഒരു സിറ്റി ബസ് മറ്റൊരു സിറ്റി ബസിനെ മറികടക്കാൻ മരണപ്പാച്ചിൽ നടത്തിയത്. അപകടകരമായ രീതിയിൽ തൻവീർ ബസിന്റെ വശത്തേക്ക് പാഞ്ഞടുത്ത അന്തോണിയോ ബസ് തൻവീറിന്റെ സൈഡ് മിററും പൊട്ടിച്ചു.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ഒരു സ്കൂട്ടർ യാത്രക്കാരനെയും അപകടകരമായ രീതിയിൽ മറകടന്നിരുന്നു. അയാൾ ഭാഗ്യംകൊണ്ടാണ് അപകടത്തിൽപെടാതിരുന്നത്. കഴിഞ്ഞമാസം കലൂരിൽ ഇരുബസും തമ്മിൽ ഇടിച്ചിരുന്നു. ഇതിന്റെ കേസ് നടക്കുന്നതിനിടയിലാണ് വീണ്ടും അപകടം. ചൊവ്വാഴ്ച ഇരു കൂട്ടരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.