കൊച്ചി: 'എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' -കലക്ടറേറ്റിലെത്തിയ ഒരു കത്തിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്യമംഗലം എന്‍.എസ്.എസ് ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ചന്ദനയാണ് കലക്ടറോട് കത്തിലൂടെ ആവശ്യം അവതരിപ്പിച്ചത്. കിട്ടിയ കത്തിൽ ഉടൻ തീരുമാനമായി. ചന്ദനയുടെ വീട്ടിൽ ചെന്ന് പുതിയ ആൻഡ്രോയ്ഡ് ഫോൺ കലക്ടർ എസ്. സുഹാസ് കൈമാറി. നന്നായി പഠിക്കാമെന്ന ഉറപ്പും വാങ്ങിയായിരുന്നു മടക്കം.
ഓൺലൈൻ പഠനം പ്രതിസന്ധിയിലായപ്പോൾ നിറഞ്ഞ പ്രതീക്ഷയോടെയാണ് കലക്ടർക്ക് കത്തയച്ചതെന്ന് ചന്ദന പറഞ്ഞു. ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെത്തുടര്‍ന്ന് പഠനം മുടങ്ങി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ഡൗണിനെത്തുടര്‍ന്ന് പൂട്ടേണ്ടിവന്നപ്പോള്‍ പെയിൻറിങ് ജോലി ചെയ്യാന്‍ തുടങ്ങിയ അച്ഛന് ആദര്‍ശും ഒരുകടയില്‍ ജോലിക്കുപോകുന്ന അമ്മ ഷീനയും മാസങ്ങള്‍ക്കുമുമ്പ് കോവിഡിെൻറ പിടിയിലായി.
രോഗം ഭേദമായെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാരം. ഒരുകി.മീ. സൈക്കിൾ ചവിട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തി അവളുടെ ഫോണില്‍നിന്നുമാണ് നോട്ടുകള്‍ എഴുതിയെടുത്തിരുന്നത്. ഇതോടെയാണ് കലക്ടറോട് സഹായം അഭ്യർഥിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.