െകാച്ചി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പി. രാജീവിെൻറ തെരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺ ഹാളിൽ നടക്കുന്നു. സദസ്സിലുണ്ടായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിറ്റേന്നുമുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. മാർട്ടിൻ കെ. മാത്യുവെന്ന റിട്ട. എസ്.പി ചർച്ചാവിഷയമാകാൻ കാരണമുണ്ട്.
പി. രാജീവ് എന്ന എസ്.എഫ്.െഎ നേതാവിെൻറ രാഷ്ട്രീയവളർച്ചയുടെ പ്രധാന വഴിത്തിരിവായി മാറിയ 1994 നവംബർ 25ലെ എറണാകുളത്തെ തല്ലിച്ചതക്കൽ സംഭവത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു അദ്ദേഹം.
പി. രാജീവ് എസ്.എഫ്.ഐ ജില്ല സെക്രട്ടറിയായിരിക്കെ നടന്ന സംഭവത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് അന്ന് ഹാർബർ സി.െഎ ആയിരുന്ന മാർട്ടിനായിരുന്നു. അറസ്റ്റിനുശേഷം അന്നത്തെ അസി. കമീഷണറുടെ നേതൃത്വത്തിൽ ക്രൂരമർദനമാണ് രാജീവിനും കൂടെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഞ്ചുപേർക്കും നേരിടേണ്ടിവന്നത്.
മർദനമേറ്റ രാജീവിനെ പൊലീസ് കൊണ്ടുപോകുന്ന പഴയ ചിത്രവും മാർട്ടിൻ െക. മാത്യു എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പെങ്കടുക്കുന്ന പുതിയ ചിത്രവും ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് ചർച്ചാവിഷയമായിരുന്നു. േലാക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെെട്ടങ്കിലും കളമശ്ശേരിയിൽ അട്ടിമറിജയം നേടി നിയമസഭയിലേക്കുള്ള കന്നി വരവിൽതന്നെ പി. രാജീവ് മന്ത്രിയാകുേമ്പാൾ അന്നത്തെ സമരകാലവും മർദനവുമായി ബന്ധപ്പെട്ട മറ്റൊന്നുകൂടി ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. പൊലീസ് രാജീവിനെ തല്ലിച്ചതക്കുേമ്പാൾ എറണാകുളത്ത് സിറ്റി പൊലീസ് കമീഷണറായിരുന്ന സാക്ഷാൽ ലോക്നാഥ് ബെഹ്റയാണ് രാജീവ് മന്ത്രിയാകുേമ്പാൾ കേരളത്തിലെ ഡി.ജി.പി.
1991 ജൂലൈ മുതൽ '95 ജൂൺ വരെയാണ് ബെഹ്റ എറണാകുളത്ത് കമീഷണറായിരുന്നത്. പ്രതിഷേധത്തിെൻറ ഭാഗമായി മുഖ്യമന്ത്രി കെ. കരുണാകരനെ കരിെങ്കാടി കാണിക്കാനെത്തിയപ്പോഴാണ് രാജീവിനും സംഘത്തിനും അറസ്റ്റും മർദനവും നേരിടേണ്ടിവന്നത്. നേരിട്ട് മർദനത്തിൽ പെങ്കടുത്തില്ലെങ്കിലും കൊച്ചിയിലെത്തുന്ന മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിെൻറ അന്നത്തെ ചുമതലക്കാരനായിരുന്നു ബെഹ്റ. പൊലീസ് മർദനത്തിൽ രാജീവിെൻറ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.
പാർട്ടി നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറായില്ല. പിന്നീട് കോടതി ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കമീഷണറടക്കമുള്ളവരുടെ ശക്തമായ നിലപാടാണ് മർദനമേറ്റ നേതാക്കൾക്ക് ചികിത്സ നിഷേധിക്കാൻ ഇടയാക്കിയതെന്ന ആരോപണം അന്ന് ശക്തമായിരുന്നു. മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രാജീവും സംഘവും നിയമനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു.
പി. രാജീവ് മന്ത്രിയായി അധികാരമേൽക്കുേമ്പാൾ സുരക്ഷ ഒരുേക്കണ്ട ചുമതല അന്നത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ചുമതലപ്പെട്ട ലോക്നാഥ് ബെഹ്റയെന്ന അതേ ഉദ്യോഗസ്ഥനുതന്നെ. കമീഷണറുടെ കണ്ണിലെ കരിെങ്കാടി പ്രതിേഷധക്കാരന് ഇനി ഡി.ജി.പിയുടെ കൈകൊണ്ട് സല്യൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.