കിഴക്കമ്പലം: മലയിടം തുരുത്ത് പ്രത്യാശ ഭവൻ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച 3.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 27 വർഷം മുമ്പ് തെരുവിൽ അലയുന്നവർക്ക് അഭയ കേന്ദ്രമായി ആരംഭിച്ചതാണ് പ്രത്യാശ ഭവൻ.
സ്ഥാപക ഡയറകടർ കൂടിയായ ഡീക്കൻ വർഗീസ് കുട്ടിയും ഭാര്യ അമ്മിണിയും പെരുമ്പാവൂർ ഗവ.ആശുപത്രിയിൽ കിടപ്പ് രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മാസങ്ങളായി എങ്ങോട്ടും പോകാനില്ലാതെ കിടന്നന്നയാളെ ഏറ്റടുത്തതിൽനിന്നാണ് പ്രത്യാശ ഭവന്റെ തുടക്കം. പിന്നിട് മാനസിക നില തെറ്റിയ ആളുകളെ പരിചരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. നിലവിലൽ 60ഓളം അന്തേവാസികളുണ്ട്. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും മാത്യൂസ് മോർ അഫ്രോമിന്റേയും കാർമികത്വത്തിലാണ് പുതിയ കെട്ടിടത്തിന്റെ കൂദാശ.
പരിപാടിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഫാ. ഷാജി വർഗീസ് പാറക്കാടൻ, ബേസിൽ പോൾ കൈതക്കൂമ്പിൽ, ഡീക്കൻ വർഗീസ് കുട്ടി പുറമഠം, റോമി സ്ലീബ കീരിക്കാട്ടിൽ, ഫാ. വർഗീസ് മുണ്ടക്കൽ, പി.പി. വർഗീസ് കുട്ടി, എ.പി. അമ്മിണി, ജോർജ്ജ് ഐസക്ക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.