കൊച്ചി: മാസത്തിൽ വരുന്ന ഒന്നോ രണ്ടോ വൻകിട കപ്പലിനായി കൊച്ചി പോർട്ട് ട്രസ്റ്റ് കപ്പൽചാൽ ഡ്രഡ്ജിങ്ങിന് ചെലവഴിക്കുന്നത് പ്രതിവർഷം 122 കോടി രൂപ. 14.5 മീറ്റർ ആഴം നിലനിർത്താനാണ് ഡ്രഡ്ജിങ്. ഡ്രഡ്ജിങ്ങിെൻറ അധിക ബാധ്യത നികത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കൊച്ചി തുറമുഖ സംരക്ഷണ സമിതി.
ദുബൈ പോർട്ട് വേൾഡ് പ്രവർത്തിപ്പിക്കുന്ന വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് മതിയായ ചരക്കുനീക്കം ആകർഷിക്കാൻ കഴിയാത്തതാണ് തുറമുഖ ട്രസ്റ്റിനെ വലക്കുന്നത്. തുറമുഖം ചെലവഴിക്കുന്ന തുകക്ക് ആനുപാതിക വരുമാനം നൽകാൻ കണ്ടെയ്നർ ടെർമിനലിന് കഴിയുന്നില്ല. ട്രാൻസ്ഷിപ്മെൻറ് ടെർമിനൽ എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വല്ലാർപാടം പദ്ധതി കോസ്റ്റൽ കാർഗോ ടെർമിനൽ മാത്രമായി മാറി. ഒന്നാംഘട്ടം പ്രവർത്തനം ആരംഭിച്ച് 10 വർഷം പൂർത്തീകരിച്ചിട്ടും ടെർമിനൽ ശേഷിയുടെ പകുതി മാത്രമാണ് ഇതുവരെ ഉപയോഗിക്കുന്നത്.
30 വർഷം കാലാവധിയുള്ള ലൈസൻസ് കരാർ പ്രകാരം പ്രതിവർഷം 25 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതുവരെ ഏറ്റവും ഉയർന്ന എണ്ണമായ 6.8 ലക്ഷം കണ്ടെയ്നറുകളാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്. 2000 കോടി ചെലവഴിച്ച് കൊണ്ടുവന്ന വല്ലാർപാടം പദ്ധതി തൊഴിൽ സൃഷ്ടിക്കുന്നതിലും വൻ പരാജയമായി. 10,000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ് പദ്ധതി. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിലും സ്പെഷൽ എക്കണോമിക് സോണിെൻറ പരിരക്ഷ ദുരുപയോഗം ചെയ്യുകയാണ് ഓപറേറ്റർ.
ടെർമിനലിലും പരിസരത്തും അനുയോജ്യമായ പാർക്കിങ് സൗകര്യം പോലുമില്ല. 400 കോടി മുടക്കി വല്ലാർപാടത്ത് സ്ഥാപിച്ച റെയിൽ കണക്ടിവിറ്റിയും നോക്കുകുത്തിയായി. ഇന്ത്യയിൽ ദുൈബ പോർട്ട് വേൾഡ് നടത്തുന്ന കണ്ടെയ്നർ ടെർമിനലുകെള അപേക്ഷിച്ച് ഇവിടെ ഹാൻഡ്ലിങ് ചാർജുകൾ കൂടുതലാണ്. അതിനിടെ, ഒക്ടോബർ ഒന്നുമുതൽ താരിഫ് അതോറിറ്റിയുടെ അംഗീകാരംപോലും ഇല്ലാതെ കണ്ടെയ്നർ ഒന്നിന് 1200 രൂപ വരെ ഡയറക്ട് പോർട്ട് ഡെലിവറി, എൻേബ്ലാക്ക് മൂവ്മെൻറ് എന്നിവയുടെ പേരിൽ ഡി.പി വേൾഡ് വർധിപ്പിച്ചതിന് എതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.