മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടൽ തീരത്ത് കക്കകൾ ചത്തടിയുന്നു. ലക്ഷക്കണക്കിന് കക്കകളാണ് ചത്ത് തീരത്തടിഞ്ഞത്.
കടുത്ത ചൂടും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തീര കടലിെൻറ അടിത്തട്ടിൽ അടിയുന്നതുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് സമുദ്ര ഗവേഷകർ പറയുന്നു. തോടുകളിലും കായലിലും വലിച്ചെറിയുന്ന മാലിന്യം ഒഴുകിയെത്തുന്നത് കടലിലേക്കാണ്.
രാസ മാലിന്യങ്ങൾ, അറവു മാലിന്യങ്ങൾ അടക്കമുള്ളവ ഇത്തരത്തിൽ തീരക്കടലിെൻറ അടിത്തട്ടിൽ അടിയുന്നത് കക്കകളുടെ ആവാസ വ്യവസ്ഥക്ക് കോട്ടംതട്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.
കടുത്ത ചൂടും കക്കകളെ പ്രതിരോധത്തിലാക്കുകയാണെന്നാണ് മുതിർന്ന മത്സ്യ തൊഴിലാളികളും പറയുന്നത്. കഴിഞ്ഞ വേനൽ കാലത്തും ഇത്തരത്തിൽ കക്കകൾ തീരത്ത് ചത്തടിഞ്ഞിരുന്നതായും ഇവർ പറയുന്നു.ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ നടപടി വേണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.