കാക്കനാട്: ജില്ലയില്‍ കോവിഡ് രോഗികള്‍ക്കുള്ള മെഡിക്കല്‍ ഓക്സിജെൻറ ഉൽപാദനം വര്‍ധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സ ഉറപ്പാക്കാനാണിത്. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ബി.പി.സി.എൽ ഉൽപാദിപ്പിക്കുന്ന ഓക്സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താനും നിർദേശം നല്കി. നിലവില്‍ രണ്ട് ടണ്ണാണ് ഉൽപാദനം. പുതിയ പ്ലാൻറുകളില്നിന്നുള്ള ഉൽപാദനം ഒരാഴ്ചക്കകം ആരംഭിക്കും. പുതുതായി നാല് പ്ലാൻറുകളാണ് ജില്ലയില്‍ വരുന്നത്.
ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ പ്ലാൻറുകള്‍ സ്ഥാപിക്കുന്നത്. പ്ലാൻറുകളുടെ നിർമാണ ചെലവ് എഫ്.എ.സി.ടി വഹിക്കും. നിലവില്‍ 150 നടുത്ത് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും ജില്ലയിലുണ്ട്. ഇതിെൻറ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
കോവിഡിനെ നേരിടാന്‍ ജില്ലക്കുള്ളത് 8249 ആരോഗ്യപ്രവര്‍ത്തകര്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നീ വിഭാഗത്തിലുള്ളത് 5943പേരാണ്. കോവിഡ് മഹാമാരി വ്യാപനത്തിെൻറ ആദ്യഘട്ടം മുതല്‍ ഇവരെല്ലാം കര്‍മനിരതരാണ്.ഇവരോടൊപ്പം 2306 ആശ പ്രവര്‍ത്തകരും മുന്നണിപോരാളികളായുണ്ട്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കൽ, വിദേശത്തുനിന്ന് വന്നവരുടെ വിവരങ്ങള്‍ കൈമാറല്‍, ചികിത്സ വേണ്ടവരെ കണ്ടെത്തല്‍, മറ്റു രോഗമുള്ളവരെ വീടുകളില്‍ സന്ദര്‍ശനം നടത്തി മരുന്ന് വിതരണം ചെയ്യൽ, മൈഗ്രൻറ് സ്ക്രീനിങ്, ബോധവത്കരണം എന്നിവയാണ് ആശ പ്രവർത്തകരുടെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.