കൊച്ചി: നാടുവിട്ട പെൺമക്കളെ കണ്ടെത്തിയശേഷം, അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സംഭവത്തിൽ പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്ന് മോചിപ്പിക്കണമെന്ന് ഹൈകോടതി. പോക്സോ നിയമപ്രകാരം ചുമതലപ്പെട്ട പ്രൊട്ടക്ഷൻ ഒാഫിസർ ഇവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പരാതിയുണ്ടായാൽ നടപടി എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
സഹോദരങ്ങളായ ആൺകുട്ടികളെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നതടക്കം ആരോപണങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ കുറ്റാരോപണ മെമ്മോ അടക്കം വിവരങ്ങൾ വ്യക്തമാക്കി സിറ്റി പൊലീസ് കമീഷണർ നടപടി റിപ്പോർട്ട് നൽകാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. െകാച്ചിയിൽ ചെരിപ്പ് കച്ചവടം നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നിർദേശം. ഹരജി വീണ്ടും നവംബർ 16ന് പരിഗണിക്കാൻ മാറ്റി.
രണ്ട് സഹോദരന്മാർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 19 കാരി മൊഴി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺമക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചുലക്ഷം രൂപ ചോദിച്ചെന്ന മാതാപിതാക്കളുടെ ആരോപണമാണ് വാർത്തയായത്. സഹോദരന്മാർക്ക് ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ പെൺകുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയാൻ തടസ്സമില്ലെന്ന് കോടതി വിലയിരുത്തി.
വീട്ടിലേക്ക് മടങ്ങണമെന്നും സഹോദരന്മാർ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും പെൺകുട്ടികൾ പറഞ്ഞതായി ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇരകളിലൊരു കുട്ടി തുടർന്ന് പഠിക്കുന്നില്ലെന്ന നിലപാടിലാണ്. പ്രൊട്ടക്ഷൻ ഒാഫിസർ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇവർക്ക് കൗൺസലിങ് നൽകണം. ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ആവശ്യമെങ്കിൽ കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ സഹായം തേടണം. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ ഇരകളുടെ മൊഴി വേണമെങ്കിൽ പ്രൊട്ടക്ഷൻ ഒാഫിസറുടെ സാന്നിധ്യത്തിൽ അവരുടെ വീട്ടിൽെവച്ച് എടുക്കണം. ഇരകൾക്കും കുടുംബത്തിനുമുള്ള സംരക്ഷണം തുടരണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.