പള്ളുരുത്തി: കോവിഡ് ബാധിച്ച് ഒരു മാസത്തെ ക്വാറൻറീൻ പൂർത്തിയാക്കി പുറത്തിറങ്ങിയ വീട്ടമ്മയുടെ പരിശോധന ഫലം വീണ്ടും പോസിറ്റിവ്. സംശയത്തെ തുടർന്ന് മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവും. പള്ളുരുത്തി നമ്പ്യാപുരം റോഡിനു സമീപം താമസിക്കുന്ന കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്.
ചൊവ്വാഴ്ചയാണ് പള്ളുരുത്തി മരുന്നു കടയിലെ സ്വകാര്യ പരിശോധന കേന്ദ്രത്തിൽ ഇവർ ആൻറിജൻ പരിശോധന നടത്തിയത്. 15 മിനിറ്റിനകം സ്ഥാപനത്തിൽ നിന്നും റിസൽട്ട് ലഭിച്ചപ്പോൾ പോസിറ്റിവ് എന്ന അറിയിപ്പാണ് വീട്ടുകാരെ ഞെട്ടിച്ചത്. വീട്ടമ്മയുടെ ഭർത്താവ് ലാബിലെത്തി കാര്യം പറഞ്ഞെങ്കിലും ഇവർ അഭിപ്രായത്തിൽ ഉറച്ചു നിന്നു. തുടർന്ന് തോപ്പുംപടിയിലെ ലാബിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാവുകയായിരുന്നു. ഈ പരിശോധനാ ഫലം നെഗറ്റീവായതോടെ ആശ്വാസമായതായി വീട്ടമ്മ പറഞ്ഞു.
രണ്ടാമത്തെ പരിശോധന ഫലവുമായി പള്ളുരുത്തിയിലെ ലാബിലെത്തിയപ്പോൾ വീട്ടമ്മയുടെ ഭർത്താവിനു നേരെ തട്ടിക്കയറിയെന്നും ലാബ് ഉടമ പള്ളുരുത്തി പൊലീസിൽ വ്യാജ പരാതി നൽകി ഇദ്ദേഹത്തെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തി പീഡിപ്പിച്ചതായും പറയുന്നു. ഉന്നത രാഷ്ട്രീയ നേതാവിെൻറ കൂട്ടാളിയുടെ പങ്കാളിത്തത്തിലാണ് പള്ളുരുത്തിയിലെ ലാബ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.