കൊച്ചി: തയ്യൽക്കടയുടെ മറവിൽ ലഹരിക്കച്ചവടം നടത്തിവന്ന തമ്മനം സ്വദേശി പിടിയിൽ. സന്തോഷ് ലെയിൻ നറോത്ത് റോഡ് ഈച്ചരങ്ങാട് വീട്ടിൽ ഇ.എസ്. സോബിനെ യാണ് (40) കൊച്ചി സിറ്റി ഡാൻസാഫ് സംഘവും പാലാരിവട്ടം പൊലീസും ചേർന്ന് പിടികൂടിയത്. 13.23 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ശനിയാഴ്ച രാത്രി പാലാരിവട്ടം പള്ളിനടയിലുള്ള ഗ്രേസ് മാതാ സ്റ്റിച്ചിങ് സെൻറർ എന്ന സ്ഥാപനത്തിൽ ലഹരി മരുന്ന് വിൽപന നടക്കുന്നതായ രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സംഘം പ്രത്യേക പരിശോധന നടത്തിയത്.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ കണ്ണിയായ പ്രതി യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉറവിടം സംബന്ധിച്ചും പ്രതിക്ക് മയക്കുമരുന്ന് നൽകിവന്നവരെക്കുറിച്ചും അന്വേഷിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.