മദ്യപിച്ച് വിമാനത്താവളത്തിൽ ബഹളം; അമേരിക്കൻ മലയാളിയെ തിരിച്ചയക്കും

നെടുമ്പാശ്ശേരി: ഡിസ്എംബാർക്കേഷൻ കാർഡ് പൂരിപ്പിച്ചു നൽകാൻ വിസമ്മതിച്ച് ബഹളമുണ്ടാക്കിയ അമേരിക്കൻ മലയാളിയെ ഇമിഗ്രേഷൻ വിഭാഗം തിരിച്ചയക്കും. ഖത്തർ എയർവേസ് വിമാനത്തിൽ എത്തിയ ബെന്നി ജോസഫിനെയാണ് മടക്കി അയക്കുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നു.

സഹയാത്രികരെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയും ചീത്തവിളിക്കുകയും ചെയ്തു. ഇയാളെ മടക്കിക്കൊണ്ടു പോകണമെന്ന് ഖത്തർ എയർവേസ് വിമാനത്തിന്റെ പൈലറ്റിനോട് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. അമിതമായി മദ്യപിച്ചിരുന്നതിനാൽ പൈലറ്റ് വിസമ്മതിച്ചു. തുടർന്ന് ഇയാളെ വ്യാഴാഴ്ചത്തെ വിമാനത്തിൽ കൊണ്ടുപോകാമെന്ന് അറിയിച്ചിരിക്കുകയാണ്.

Tags:    
News Summary - Drunken and made issues in airport; American Malayalee will be sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.