കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ തുണയായത് നിരവധി ജീവിതങ്ങൾക്ക്. മേയ് ആദ്യവാരം ഹെൽപ് ഡെസ്ക് ആരംഭിച്ചു.
വിവിധ ഭാഗങ്ങളിലായി 23 യൂനിറ്റുള്ള തണൽ പെയിൻ ആൻഡ് പാലിയേറ്റിവിെൻറയും ഐഡിയൽ റിലീഫ് വിങ്ങിെൻറയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ രംഗത്തിറങ്ങിയത്. ആദ്യഘട്ടം 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ട് കാൾ സെൻറർ സജ്ജീകരിച്ചു. 70 വനിതകളടക്കം 250 വളൻറിയർമാരെ പരിശീലിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 20 സംഘമാക്കി വിന്യസിച്ചു.
ആലുവ, കളമശ്ശേരി, പാനായിക്കുളം, പറവൂർ, കരുമാല്ലൂർ, എടത്തല, കുന്നത്തുനാട്, പെരുമ്പാവൂർ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, കീഴ്മാട്, നെടുമ്പാശ്ശേരി, എടവനക്കാട്, എറണാകുളം സിറ്റി, ചേരാനല്ലൂർ, വൈറ്റില, ഫോർട്ട്കൊച്ചി, പള്ളുരുത്തി, തമ്മനം തുടങ്ങിയ പ്രദേശങ്ങളിലാണ് വളൻറിയർ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്.
20 പ്രദേശത്തും രോഗികളെ സഹായിക്കാൻ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസിങ് സ്പ്രേയർ, ഫോഗിങ് മെഷീൻ, ഓക്സിമീറ്റർ, ഓക്സിജൻ സിലിണ്ടർ, കോൺസൻട്രേറ്റർ തുടങ്ങിയവ സജ്ജീകരിച്ചു. ആംബുലൻസുകൾ അടക്കം 22 വാഹനവും ഒരുക്കി. േമയ് 31 വരെ 790 രോഗികളെ ആശുപത്രികളിൽ എത്തിച്ചു. കോവിഡ് ബാധിച്ച 120പേരുടെ സംസ്കാരം നടത്തി. കേരളത്തിൽ ഏറ്റവും അധികം കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിച്ച കബീർ കൊച്ചി പീപ്പിൾസ് ഫൗണ്ടേഷൻ-ഐ.ആർ.ഡബ്ല്യു വളൻറിയറാണ്.
കോവിഡ് ബാധിച്ച എട്ട് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കി. 196 പേരെ കോവിഡ് പരിശോധനക്ക് എത്തിച്ചു. 160 രോഗികളെ വീടുകളിൽ പോയി പരിചരിച്ചു. 6018 പേർക്ക് ഉച്ചഭക്ഷണവും 2357 പേർക്ക് ഭക്ഷണക്കിറ്റും വിതരണം ചെയ്തു. 11,000 രൂപയോളം അടിയന്തര സാമ്പത്തികസഹായവും നൽകി. 772 വീടും 183 വാഹനവും 198 പൊതുസ്ഥാപനവും ഫ്യുമിഗേഷൻ, ശുചീകരണം നടത്തി. 246 രോഗികൾക്ക് മരുന്നുകൾ എത്തിച്ചു. 35,000 രൂപയുടെ മറ്റുമരുന്നുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.