ഫോർട്ട്കൊച്ചി : കൊച്ചി നഗരസഭ ഫോർട്ട്കൊച്ചി സോണൽ ഓഫിസിൽ വിജിലൻസ് പരിശോധനക്കിടെ നഗരസഭ ജീവനക്കാരൻ കുഴഞ്ഞ് വീണു. പരിക്കേറ്റയാളെയും കൊണ്ട് പോകുകയായിരുന്ന ആംബുലൻസ് കാറുമായി ഇടിച്ചു മറിഞ്ഞു മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഓഫിസിലെ അറ്റൻഡർ ശെൽവരാജാണ് കുഴഞ്ഞു വീണത്. നിലത്ത് വീണ ശെൽവരാജിന്റെ തലക്ക് പരിക്കേറ്റതിനെ തുടർന്ന് ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. യാത്രക്കിടെ തോപ്പുംപടി ബി.ഒ.ടി പാലം ഇറങ്ങവെ എതിരെ വരികയായിരുന്ന കാർ ആംബുലൻസിനെ ഇടിക്കുകയും ആംബുലൻസ് മറിയുകയും മറ്റൊരു ജീവനക്കാരനായ അനിൽ കുമാറിന് പരിക്കേൽക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു ആംബുലൻസിൽ രണ്ട് പേരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജിലൻസ് പരിശോധന വൈകീട്ട് വരെ നീണ്ടു. സാധാരണയുള്ള പരിശോധനയാണെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതെ സമയം പരിശോധനയിൽ നിരവധി ഫയലുകൾ കൊണ്ട് പോയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.