കൊച്ചി: സ്വപ്നം കാണുന്ന കരിയർ വിദേശത്ത് ആയാലോ... ന്യൂസിലൻഡിലോ ആസ്ട്രേലിയയിലോ യു.കെയിലോ എന്നുവേണ്ട സുരക്ഷിത പഠനസൗകര്യങ്ങളും അതിലേക്കുള്ള വഴികളും ജോലിസാധ്യതകളുമൊക്കെ പറഞ്ഞുതരാൻ അന്താരാഷ്ട്ര പ്രമുഖരായ വിദഗ്ധരെത്തുന്നു.
എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ അരങ്ങേറുന്ന കേരളത്തിലെ ഏറ്റവും വലിയ ഇൻറർനാഷനൽ എജുക്കേഷൻ എക്സ്പോ ‘എജുകഫെ’യാണ് വിദേശത്തെ ഉപരിപഠനത്തിനുള്ള അനന്ത സാധ്യതകൾ തുറന്നിടുന്നത്. വിദഗ്ധരോട് നേരിട്ട് സംസാരിച്ച് സംശയങ്ങൾ ദൂരീകരിക്കാം. മേഖലയിലെ വ്യാജന്മാരെ തിരിച്ചറിഞ്ഞ് ആധികാരിക സംവിധാനങ്ങളിലൂടെ മാത്രം മികച്ച വിദേശസർവകലാശാലകൾ തെരഞ്ഞെടുക്കാം.
വിദേശപഠനം എങ്ങനെ, കോഴ്സുകളുടെ തെരഞ്ഞെടുപ്പ് തുടങ്ങി വിസ പ്രോസസിങ് അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കാം. കൃത്യമായ മാർഗനിർദേശങ്ങൾ ഇവിടെനിന്ന് ലഭിക്കും. വിവിധ സെഷനുകളിൽ പങ്കെടുത്ത് ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം വിദ്യാർഥികൾക്ക് നേരിട്ടുതന്നെ വിദഗ്ധരോട് ചോദിച്ചറിയാം.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. വിവിധ സർവകലാശാലകളും കോളജുകളും വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾക്കുള്ള കൗൺസലിങ് സൗകര്യവും ലഭ്യമാവും.
പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് ഏതാണെന്ന് ഇതിനകം തീരുമാനിച്ചവർക്ക് അതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മനസ്സിലാക്കാം. കോഴ്സ് തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ താൽപര്യങ്ങൾ വിദഗ്ധരോട് പങ്കുവെച്ച് അനുയോജ്യമായവ കണ്ടെത്തി വ്യക്തതയോടെ മുന്നോട്ടുപോകാം. താൽപര്യങ്ങളും കഴിവുകളും പട്ടികയാക്കി മുൻഗണനാക്രമത്തിൽ കോഴ്സ് തെരഞ്ഞെടുക്കാം.
തെരഞ്ഞെടുത്ത വിഷയത്തിന് വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ, മൊഡ്യൂളുകൾ, പ്രോഗ്രാം അതിന്റെ കാലാവധി എന്നിവയെക്കുറിച്ചൊക്കെ പൂർണവിവരങ്ങൾ മനസ്സിലാക്കാം. തെരഞ്ഞെടുക്കുന്ന പഠനമേഖലയുടെ ഭാവിയെക്കുറിച്ചും വിദഗ്ധർ വിശദീകരിക്കും. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേകം സ്റ്റാളുകളും സെഷനുകളും തയാറാണ്.
ഇന്ത്യക്ക് പുറത്തുള്ള നിരവധി യൂനിവേഴ്സിറ്റികൾ നേരിട്ടും ഏജൻസികൾ വഴിയും ‘എജുകഫെ’യിൽ വിദ്യാർഥികളുമായി സംവദിക്കും. കൗൺസലിങ് സൗകര്യവും ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.