കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ പുതിയ സീസണിൽ പ്രമുഖ എഴുത്തുകാരിയും മനശ്ശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം എത്തും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പല പുസ്തകങ്ങളുടെയും രചയിതാവാണവർ.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നൂതന പാഠ്യപദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരിൽ ഒരാളുമാണ്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി നിരവധി സ്കൂളുകൾ സ്ഥാപിച്ചും സ്കൂൾ പഠനത്തോടൊപ്പം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലുള്ള പദ്ധതികൾ ഒരുക്കിയും അവർ ലോകശ്രദ്ധ നേടി.
ആരതിയുടെ നൂതന പാഠ്യ മാതൃക വിദേശരാജ്യങ്ങളിൽനിന്നടക്കം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അവർ ആവിഷ്കരിച്ച വിദ്യാഭ്യാസ മാതൃക പിന്നീട് പല സംസ്ഥാനങ്ങളിലും വിജയകരമായി പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു.
വിദ്യാർഥികൾക്കും കുട്ടികൾക്കുമായി ചൈൽഡ് ഗൈഡൻസ് സെന്ററും കൗൺസലിങ് ക്ലിനിക്കും നടത്തിവരുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ആരതി എത്തുന്നത് എജുകഫെയെ കൂടുതൽ ശ്രദ്ധേയമാക്കും.
ഇവരെക്കൂടാതെ, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്, മെന്റലിസ്റ്റ് ആദി, പി.ബി. നൂഹ് ഐ.എ.എസ്, ഇന്ററാക്ടിവ് മാജിക് എക്സ്പേർട്ടും കരിയർ മോട്ടിവേറ്ററുമായ രാജമൂർത്തി, ഇന്റനാഷനൽ കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസമേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. എജുകഫെ 2023 സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും.
വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. കോേമഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശപഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.
ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172. കൂടുതൽ വിവരങ്ങൾക്ക്: 94972 50223, 96450 06216.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.