കൊച്ചി: വൃക്ക മാറ്റിവെക്കാൻ സാധിക്കാത്തതിനാൽ ഡയാലിസിസിലൂടെ മാത്രം ജീവൻ നിലനിർത്തുന്ന വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം വടുതലയിൽ ജെ.എം ഹാബിറ്റാറ്റിൽ ബൈജു മാത്യുവിെൻറ ഭാര്യ മിനിയാണ് മരുന്നിനും ചികിത്സക്കുമായി സഹായം തേടുന്നത്. ശസ്ത്രക്രിയ സാധ്യമാകുന്ന സ്ഥിതിയെത്തുന്നതുവരെ ഇതേ രീതിതന്നെ തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ആഴ്ചയിൽ രണ്ടുതവണ വീതമാണ് ഡയാലിസിസ്. ഇതിന് മാത്രം മാസം 25,000 രൂപയോളമാണ് ചെലവ്. രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. മിനിക്ക് ആവശ്യമായ മരുന്നുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടിവരുന്ന താങ്ങാനാവാത്ത ചെലവിന് പുറമെയാണ് മാസത്തിൽ എട്ട് ഡയാലിസിസ് വേണ്ടിവരുന്നത്.
രണ്ടുവർഷത്തിലേറെയായി കിടപ്പിലായ മിനിയുടെ ചികിത്സാർഥം നഗരസഭ കൗൺസിലർ കാജൽ സലീമിെൻറയും ബൈജുവിെൻറയും പേരിൽ ഫെഡറൽ ബാങ്ക് പച്ചാളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10750100320728. ഐ.എഫ്.എസ്.സി: FDRL0001075. ഫോൺ: 9846098688.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.