കാക്കനാട്: കലക്ടറേറ്റിലേക്കുള്ള പ്രധാന കവാടമായ വടക്കുഭാഗം ജില്ല പഞ്ചായത്തിന് എതിർവശത്തെ പ്രവേശന കവാടം ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു.
ചങ്ങല ഉപയോഗിച്ച് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ അതിനിടയിലെ വിടവിൽകൂടി വേണം സിവിൽ സ്റ്റേഷനിലേക്ക് എത്താൻ. കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാൻ മാത്രം പരിമിതമായ വിധത്തിലായതിനാൽ മഴക്കാലത്ത് കുടചൂടി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
ജീവനക്കാർ ബസിൽ വന്നിറങ്ങുന്നതും ബസിൽ കയറി പോകുന്നതും ഈ ഗേറ്റിനു മുന്നിലാണ്. ചങ്ങല ഉപയോഗിച്ച് പൂട്ടിയിരിക്കുന്ന വലിയ ഗേറ്റിനോട് ചേർന്ന് ചെറിയ ഗേറ്റുണ്ട്. അത് തുറന്നുകൊടുത്ത് തൽക്കാലം പ്രവേശന സൗകര്യം ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഒരുമാസം മുമ്പ് കവാടത്തിലെ പ്രവേശന ദുരിതം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോ. കലക്ടർ എൻ.എസ്.കെ. ഉമേഷിന് പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
അന്ന് പരാതി സ്വീകരിച്ച കലക്ടർ പരാതിക്കാരോടൊപ്പം പ്രവേശന കവാടം പരിശോധിക്കുകയും ചെയ്തതതാണെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.