എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ‘ബു​ക് സ്റ്റാ​ൻ​ഡ​ർ: ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് കോ​ർ​ണ​ർ’

ജനറൽ ആശുപത്രിയിൽ രോഗികൾക്ക്​ കൂട്ടിന് പുസ്തകങ്ങളുണ്ടാകും

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ‘ബു​ക് സ്റ്റാ​ൻ​ഡ​ർ: ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് കോ​ർ​ണ​ർ’ വ്യാ​ഴാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കും. ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക്, കാ​ൻ​സ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക്, ട്രോ​മാ കെ​യ​ർ ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്.

പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി കെ.​പി. അ​ജി​ത് കു​മാ​റാ​ണ് നി​ർ​ദേ​ശം സ​മ​ർ​പി​ച്ച​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ​ഷാ​യു​ടെ മു​ൻ​കൈ​യി​ൽ സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ര​ജി​സ്റ്റ​റി​ൽ സ്വ​യം രേ​ഖ​പ്പെ​ടു​ത്തി എ​ടു​ക്കു​ക​യും തി​രി​ച്ച്​​വെ​ക്കു​ക​യും ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം. പു​സ്ത​ക​ങ്ങ​ൾ രോ​ഗാ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ഷാ​ഹി​ർ​ഷാ അ​റി​യി​ച്ചു.

Tags:    
News Summary - Ernakulam Public Library General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.