കൊച്ചി: ചിലർ ഫോൺ ഫ്ലൈറ്റ്മോഡിലേക്കിടുന്നു, മറ്റു ചിലർ േഡറ്റ കണക്ഷൻ ഓഫ് ചെയ്ത് വീണ്ടും ഓണാക്കുന്നു, ചിലർ ഫോൺ റീസ്റ്റാർട്ടും സ്വിച്ചോഫും മാറി മാറി ചെയ്യുന്നു, ഒരുകൂട്ടർ മൊബൈൽ സേവനദാതാവിനെ ശപിക്കുന്നു, അപൂർവം ചിലർ സാങ്കേതികവിദഗ്ധരെ വിളിച്ച് കാര്യം പറയുന്നു, ഇതൊന്നും ചെയ്തിട്ടും തൃപ്തിയാവാതെ കുറച്ചാളുകൾ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നു...
തിങ്കളാഴ്ച രാത്രി 9.15 മുതൽ നാടെങ്ങും അരങ്ങേറിയ കലാപരിപാടികളിൽ ചിലതാണിത്. ഒട്ടേറെ രാജ്യങ്ങളിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സമൂഹ മാധ്യമങ്ങൾ പണിമുടക്കിയതോടെ സംഗതിയെന്തെന്നറിയാതെ ലക്ഷക്കണക്കിന് ആളുകൾ ഫോണുമായി യുദ്ധത്തിലായിരുന്നു.
ഫോണിെൻറയോ നെറ്റ്വർക്കിെൻറയോ തകരാറായിരിക്കുെമന്ന ആശങ്കയിലായിരുന്നു റീ സ്റ്റാർട്ടിങ്, ഫ്ലൈറ്റ്മോഡ് തുടങ്ങിയ സൂത്രപ്പണികളിൽ പലരും ഏർപ്പെട്ടത്. എന്തുചെയ്തിട്ടും ഒരുരക്ഷയുമില്ലെന്ന് കണ്ടപ്പോൾ അടുത്തുള്ളവരിലേക്ക് എത്തിനോക്കി അവരും തുല്യ ദുഃഖിതരാണെന്നറിഞ്ഞപ്പോഴാണ് പലർക്കും ശ്വാസം നേരെ വീണത്. ആശയവിനിമയോപാധികളിലെ വമ്പന്മാരായ മൂന്നുപേരും അടിതെറ്റി വീണപ്പോൾ ട്വിറ്ററും ടെലഗ്രാമും താൽക്കാലിക നായകന്മാരായി ഞെളിഞ്ഞുനിന്നു. ഫേസ്ബുക്കിനുപോലും കോടിക്കണക്കിനുള്ള തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്താനും ട്വിറ്ററിൽ വരേണ്ടിവന്നു. യൂട്യൂബും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായിരുന്നു മറ്റൊരാശ്വാസം. സംഭവത്തെക്കുറിച്ച് സെക്കൻഡുകൾക്കുള്ളിൽ ഉണ്ടാക്കിയെടുത്ത ട്രോളുകൾ പോസ്റ്റ് ചെയ്യാൻ ഫേസ്ബുക്ക് തുറന്നപ്പോഴാണ് പല ട്രോളൻമാരും ഫേസ്ബുക്കും ഇല്ലല്ലോ എന്നോർത്തത്.
ഇന്ത്യയിൽ പുലർച്ചയോടെയാണ് തകരാർ പരിഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ആദ്യമായി നേരേത്ത ഉറങ്ങിയെന്നും നന്നായി ഉറങ്ങിയെന്നും വല്ലാത്തൊരു അനുഭവമായിരുന്നെന്നുമെല്ലാം പലരും പ്രതികരിച്ചു. ഫോണിൽ കുത്തി രാത്രി വൈകി ഉറങ്ങുന്നവരാണ് ഒന്നും ചെയ്യാനില്ലാതെ നേരേത്ത ഉറങ്ങിയത്. രാവിലെ മുതൽ ട്രോളുകളുടെ ബഹളമായിരുന്നു. ഫോണിെൻറ പ്രശ്നമെന്നു കരുതി ഫ്ലൈറ്റ്മോഡ് മാറ്റിയും മറിച്ചും ഇടുന്നവരെ കണ്ട് ചിരിയടക്കാനാവാത്ത ഫേസ്ബുക്ക് മുതലാളി സുക്കർബർഗും അസാധാരണമായി നേരേത്ത കിടന്നുറങ്ങിയ ഫോണുടമയെ കണ്ട് മേരാ മുതലാളി മർഗയ എന്നു പറഞ്ഞ് കരയുന്ന ഫോണുമെല്ലാം ട്രോളുകളിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.