കൊച്ചി: നാഷനലിസ്റ്റ് കർഷക യൂനിയൻ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സുധീഷ് നായർ അധ്യക്ഷത വഹിച്ചു. കുട്ടനാട്ടിലെ പ്രമുഖ നെൽ കർഷകൻ പി.എം. ഈപ്പൻ വരത്രപ്പള്ളം ഉൾപ്പെടെയുള്ളവരെ ആദരിച്ചു. എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ജോയി ഇളമക്കര, കെ.എച്ച്. ഹീര തുടങ്ങിയവർ സംസാരിച്ചു.
കളമശ്ശേരി: ഏലൂർ നഗരസഭയിലെ കർഷക ദിനാചരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർപേഴ്സൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ലീല ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെറീഫ്, ദിവ്യ നോബി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെയും കളമശ്ശേരി കൃഷിഭവന്റെയും തൃക്കാക്കര സർവിസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മുതിർന്ന കർഷകരെ ആദരിക്കലും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു.
പള്ളുരുത്തി: കുമ്പളങ്ങി കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. മികച്ച ജൈവ കർഷകനുള്ള അവാർഡ് മാത്യു കോച്ചേരിക്ക് ജില്ല പഞ്ചായത്തംഗം ദിലീപ് കുഞ്ഞുകുട്ടി സമ്മാനിച്ചു. ചെല്ലാനം പഞ്ചായത്തിൻ കർഷക ദിനാഘോഷ പരിപാടികൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശ്രീ. കെ.ഡി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി കർഷക അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.