കൊച്ചി: ഫോർട്ട്കൊച്ചി മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ െചറുകിട ജലസേചന സൂപ്രണ്ടിങ് എൻജിനീയർ മുന്നോട്ട് വെച്ച നിർദേശങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി.
കനാലിലെ തടസ്സം നീക്കൽ, കഴുത്തുമുട്ടം പാലം മുതൽ രാമേശ്വരം കനാൽ വരെ 500 മീറ്റർ കനാലിെൻറ വീതി കൂട്ടൽ, പണ്ടാരച്ചിറ, ലൂക്ക കടത്ത് എന്നിവയുടെ നീരൊഴുക്ക് വീതികൂട്ടി ക്രമീകരിക്കൽ, വെള്ളം സുഗമമായി ഒഴുകുന്ന വിധം ചിറക്കൽ, കളത്തറ പാലങ്ങളുടെ പുനർ നിർമാണം തുടങ്ങിയ നിർദേശങ്ങൾ പരിഗണിച്ച് ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് അറിയിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി കോർപറേഷന് നിർദേശം നൽകിയത്. സ്മാർട്ട് മിഷൻ ലിമിറ്റഡ് തയാറാക്കിയ വാക്വം സ്വീവർ നെറ്റ്വർക്ക്, സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് എന്നിവ എങ്ങനെ നടപ്പാക്കാനാവുമെന്ന് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കാൻ രാമേശ്വരം -കൽവത്തി കനാലിലെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് കൊച്ചി െറസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി നൽകിയ ഹരജിയാണ് പരിഗണിച്ചത്. െചറുകിട ജലസേചന സൂപ്രണ്ടിങ് എൻജിനീയറുടെ റിപ്പോർട്ടോടെ യഥാർഥ കാരണം മനസ്സിലായെന്നും പരിഹരിക്കാനുള്ള നടപടിയാണ് ഇനി വേണ്ടതെന്നും നിരീക്ഷിച്ച കോടതി തുടർന്നാണ് നടപടിക്ക് കോർപറേഷനോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.