കൊച്ചി: മുള, പനമ്പ്, കയര്‍ തുടങ്ങിയ പരമ്പരാഗത ഉൽപന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈൻ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇവയുടെ ഓണ്‍ലൈന്‍ വിപണന സാധ്യത പഠിക്കാൻ ചുമതലപ്പെടുത്തിയ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭരണം, ലോജിസ്റ്റിക്സ് എന്നിവ വെല്ലുവിളി ആണെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വിപണനം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറൈന്‍ ഡ്രൈവില്‍ 18ാമത് കേരള ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കനാട് 15 ഏക്കറില്‍ കിന്‍ഫ്ര നിര്‍മിക്കുന്ന ട്രേഡ് സെൻറര്‍ രണ്ടുവര്‍ഷത്തിനകം യാഥാർഥ്യമാകും. ഇതോടെ എക്സിബിഷനുകള്‍ക്ക് സ്ഥിരം വേദിയുണ്ടാകും. കണ്വെന്ഷന് സെൻററും ഇതിെൻറ ഭാഗമായുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് ഈ മാസം 23വരെയാണ് ബാംബൂ ഫെസ്റ്റ്. രാവിലെ 11 മുതല്‍ എട്ടുവരെ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ പ്രവേശനം സൗജന്യമാണ്.
ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോര്‍, കേരള വനം ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ബാംബൂ കോര്പറേഷന് എം.ഡി. അബ്ദുല്‍ റഷീദ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം, കെബിപ് സി.ഇ.ഒ എസ്. സൂരജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.