മട്ടാഞ്ചേരി: രാവിലെ 10ന് ഫോർട്ട്കൊച്ചിയിൽ എത്തുന്ന തരത്തിലും വൈകീട്ട് 5.15 ന് ഫോർട്ട്കൊച്ചിയിൽനിന്ന് പോകുന്ന രീതിയിലും ചേർത്തല ഡിപ്പോയി ൽനിന്ന് പുതിയ കെ. എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കാൻ നടപടി വേണമെന്ന് ശനിയാഴ്ച ചേർന്ന കൊച്ചി താലൂക്ക് സഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
വികസന സമിതി യോഗത്തിൽ മാലിപ്പുറം ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കൊച്ചി തഹസിൽദാറും (ഭൂരേഖ) വികസന സമിതി കൺവീനറുമായ ബെന്നി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കുമ്പളങ്ങിയിൽ റോഡ് ഗതാഗതം സുഗമമാക്കാൻ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പെട്ടിക്കടകൾ പൊളിച്ച് മാറ്റണമെന്ന് പി.പി തങ്കച്ചൻ ആവശ്യപ്പെട്ടു. ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും രാത്രികാല സേവനം ലഭ്യമാക്കണമെന്നും ആന്റണി അറക്കൽ ആവശ്യപ്പെട്ടു. വൈപ്പിനിൽ കടൽ വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്ന പദ്ധതി ത്വരിതപ്പെടുത്തണമെന്ന് ഭാസ്കരൻ മാലിപ്പുറം ആവശ്യപ്പെട്ടു.
വൈപ്പിൻ ബെൽബോ ജങ്ഷനിൽ കെണ്ടയ്നറുകൾ ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്നും നിയന്ത്രിക്കണമെന്നും കെ. കെ. ജയന്തൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.