ഫോർട്ട്​കൊച്ചി തീരം ശുചീകരിക്കും

ഫോ​ർ​ട്ട്​ കൊ​ച്ചി: മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ​തീ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു​മാ​സം നീ​ളു​ന്ന പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി അ​ധി​കൃ​ത​ർ. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ക​ട​ൽ​തീ​രം സ​ന്ദ​ർ​ശി​ക്കാ​ൻ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ മ​ടി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഓ​ണം അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​ർ​ക്കും മ​നം​മ​ടു​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ​ത്തീ​ര​ത്തി​ന്‍റേ​ത്.

അ​ധി​കൃ​ത​രു​ടെ നി​സ്സം​ഗ​ത​യി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ക​യും ചെ​യ്തു. ടൂ​റി​സ്റ്റ്​ സീ​സ​ൺ തു​ട​ങ്ങി വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ആ​രം​ഭി​ച്ചി​രി​ക്കേ​യാ​ണ്, സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഫോ​ർ​ട്ട്​​കൊ​ച്ചി ബീ​ച്ചി​ന്​ ഈ ​ദു​ര​വ​സ്ഥ. ഇ​തി​നെ​തി​രെ കൊ​ച്ചി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക്​ ത​യാ​റെ​ടു​ത്തി​രു​ന്നു. വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കൊ​ച്ചി ഹെ​റി​റ്റേ​ജ് സോ​ൺ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി, പ്ലാ​ൻ അ​റ്റ് എ​ർ​ത്ത്, ഡി.​ടി.​പി.​സി എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​രു​മാ​സം നീ​ളു​ന്ന ബീ​ച്ച് ശു​ചീ​ക​ര​ണ പ​ദ്ധ​തി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ.​ജി.​ഒ​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണം. ബീ​ച്ചി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ പോ​ള, പാ​യ​ൽ, പ്ലാ​സ്റ്റി​ക്, കു​പ്പി​ച്ചി​ല്ലു​ക​ൾ, തെ​ർ​മോ​കോ​ൾ എ​ന്നി​വ നീ​ക്കു​ന്ന​തി​നും ത​രം​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ പ​ദ്ധ​തി. ഇ​ന്ന്​ തു​ട​ങ്ങി ഒ​ക്​​ടോ​ബ​ർ 19ന് ​ശു​ചീ​ക​ര​ണം പു​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Fort Kochi coast will be cleaned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.