നീലത്തിമിംഗല സംരക്ഷണ സന്ദേശവുമായി ഫോർട്ട്കൊച്ചി ഹെറിറ്റേജ് റൺ

ഫോ​ർ​ട്ട്കൊ​ച്ചി: കൊ​ച്ചി​ൻ ക​ല​ക്ടി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും ല​ഹ​രി​ക്കെ​തി​രെ​യു​മാ​യി ന​ട​ത്തി​യ ഫോ​ർ​ട്ട്കൊ​ച്ചി ഹെ​റി​റ്റേ​ജ് റ​ൺ കോ​സ്റ്റ് ഗാ​ർ​ഡ് ഡി.​ഐ.​ജി എ​ൻ. ര​വി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

നീ​ല​ത്തി​മിം​ഗ​ല സം​ര​ക്ഷ​ണ​ത്തി​നാ​ണ്​ ഇ​ക്കു​റി റ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. വി​ദേ​ശി​ക​ള​ട​ക്കം 1522 പേ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​സ​മ്മേ​ള​നം കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ടി.​പി. സ​ലിം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​യാ​ൽ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ര​വീ​ന്ദ്ര​നാ​ഥ്, സൈ​മ​ന്തി ബി., ​സാ​ജ​ൻ ജോ​ൺ, പ്ര​ഭു പ്ര​ശാ​ന്ത് കൊ​ച്ചി​ൻ ക​ല​ക്ടി​വ് സെ​ക്ര​ട്ട​റി ഒ.​എ. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​യി​ക​മേ​ഖ​ല​യി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച എം.​എം. സ​ലീം, അ​ശ്വി​ൻ ഷെ​ട്ടി, വി​ൽ​ഫ്ര​ഡ് സി. ​മാ​നു​വ​ൽ എ​ന്നി​വ​ർ​ക്ക് കോ​സ്റ്റ​ൽ പൊ​ലീ​സ് എ.​ഡി.​ജി.​പി പൂ​ങ്കു​ഴ​ലി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

സ്റ്റീ​ഫ​ൻ റോ​ബ​ർ​ട്ട് സ്വാ​ഗ​ത​വും എ​ൻ.​എ​സ്. ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fort Kochi Heritage Run with Blue Whale Conservation Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.