മട്ടാഞ്ചേരി: പൈതൃകനഗരിയായ ഫോർട്ട്കൊച്ചിയെ ഫ്ലവർ സിറ്റിയാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. നഗരവീഥികൾ, തുറസ്സായ സ്ഥലങ്ങൾ, വീടുകളുടെ മട്ടുപ്പാവുകൾ തുടങ്ങി നഗരത്തിൽ നാടൻപൂക്കൾ മുതൽ ഓർക്കിഡ്, ആന്തൂറിയംവരെയുള്ള പൂക്കൾ നട്ടുവളർത്തി ഫോർട്ട്കൊച്ചിയെ പുഷ്പനഗരിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നാഷനൽ ഓപൺ ഫോറം ആഭിമുഖ്യത്തിലാണ് പുഷ്പനഗരി ഒരുക്കുന്നത്. ഡച്ച് ഭരണകാലത്ത് ഫോർട്ട്കൊച്ചി ഞാലിപ്പറമ്പിൽ വലിയൊരു വൃത്തമൊരുക്കി ബ്ലൂ മെൻഡൻ എന്ന പേരിൽ ഉദ്യാനം ഒരുക്കിയിരുന്നു. അതേ സർക്കിളിൽ വിവിധ തരം ചെടികൾ നട്ടാണ് ഉദ്യാനനഗരിക്ക് തുടക്കം കുറിച്ചത്.
മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ എന്നിവർ പുഷ്പചെടികൾ നട്ടു. ജി.പി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. അഷറഫ്, സനൽമോൻ, ഷീബ ലാൽ, നഗരസഭ അംഗങ്ങളായ അഡ്വ. ആൻറണി കുരീത്തറ, രഘുറാം പൈ, ഓപൺ ഫോറം ഭാരവാഹികളായ ഷൈനി മാത്യു, കമറുദ്ദീൻ, സ്വരാജ് ഗോപാലൻ, അജിത് അമീർ ബാവ, പി.ബി. സുജിത്, ഷമീർ വളവത്ത്, സന്തോഷ് ടോം, ദീപക് പൂജാര, മഞ്ജുനാഥ് പൈ, രാമ പടിയാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.