കൊച്ചി: മന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പെരുമ്പാവൂർ രായമംഗലം ഏലംതുരുത്ത് ഹൗസിൽ എൽദോ വർഗീസാണ് (49) പിടിയിലായത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇടുക്കി ബൈസൻവാലി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
മന്ത്രി പി. രാജീവിന്റെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി കോതമംഗലം കെ.എസ്.ഇ.ബി ഓഫിസിൽ എൻജിനീയറായി ജോലി ശരിയാക്കി കൊടുക്കാം എന്നുപറഞ്ഞ് പരാതിക്കാരന്റെ പക്കൽനിന്ന് 15,500 രൂപ പലതവണയായി വാങ്ങി കബളിപ്പിക്കുകയായിരുന്നു. എറണാകുളം ടൗൺ സെൻട്രൽ സ്റ്റേഷനിൽ ഇൻസ്പെക്ടർ വിജയ് ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.