കൊച്ചി: സർവമത സാഹോദര്യ സന്ദേശവുമായി ഹാരിസ് രാജിന്റെ ‘മതസൗഹാർദ സന്ദേശ സഹന യാത്ര’ ജില്ലയിൽ. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ നിന്ന് ആരംഭിച്ച യാത്ര 350 കിലോമീറ്റർ പിന്നിട്ടാണ് വ്യാഴാഴ്ച ജില്ലയിൽ പ്രവേശിച്ചത്. മാർച്ച് 20ന് കാസർകോട് അവസാനിക്കും.
തൃശൂർ മണ്ണുത്തി കുളമ്പിൽ പടിഞ്ഞാക്കര വീട്ടിൽ ഹാരിസ് രാജ് എന്ന 54കാരൻ സൗദി അറേബ്യൻ കമ്പനിയിലെ മെക്കാനിക്കൽ എൻജിനീയറുടെ ജോലി ഉപേക്ഷിച്ചാണ് സന്ദേശ യാത്ര തുടങ്ങിയത്. ഖുർആൻ, ഭഗവത്ഗീത, ബൈബിൾ, പ്രവാചക വചനങ്ങൾ, സ്മൃതികൾ, ഉപനിഷത്തുകൾ എന്നിവയിലെ നാലായിരത്തോളം മഹത്സന്ദേശങ്ങൾ സമാഹരിച്ച് ഹാരിസ് ‘സത്യവേദ സാരങ്ങൾ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ഏഴ് അടിയോളം വലുപ്പവും 200 കിലോയോളം ഭാരവുമുള്ള പ്രതിരൂപവും വണ്ടിയിൽ വലിച്ചുകൊണ്ടാണ് യാത്ര. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കിയ 1008 പേജുള്ള പുസ്കത്തിന്റെ പേജുകൾ യാത്രക്കിടെ വിതരണം ചെയ്യുന്നുമുണ്ട്. ദിവസം 12 കിലോമീറ്റർ വരെ യാത്ര ചെയ്യും. എല്ലാ മതങ്ങളും നൽകുന്ന സന്ദേശം ഒന്നാണെന്ന സത്യം പ്രചരിപ്പിക്കുകയും യാത്രയുടെ ലക്ഷ്യമാണെന്ന് ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.