കൊച്ചി: യൂസർ ഫീ ഈടാക്കി നഗരത്തിലെ എല്ലാ വീടുകളിലേക്കും ഹരിതകർമ സേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ തീരുമാനം. ജൈവമാലിന്യവും അജൈവ മാലിന്യവും ഹരിത കര്‍മസേനക്ക് കൈമാറുന്ന വീടുകള്‍ പ്രതിമാസം 150 രൂപ യൂസര്‍ഫീ നല്‍കണം. ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്കരിച്ച് അജൈവ മാലിന്യം നല്കുന്നവര് 75 രൂപ യൂസര്‍ഫീ ഈടാക്കാനും മന്ത്രിതല യോഗത്തില്‍ തീരുമാനമായി.
യൂസര്‍ ഫീ നല്കാത്തവര് വസ്തു നികുതിയോടൊപ്പം നല്‍കേണ്ടിവരും എന്നാണ് സര്‍ക്കാര്‍ ചട്ടം. യൂസര്‍ഫീ നല്കാന് പ്രയാസം ഉള്ളവര്‍ക്ക് വാര്‍ഡ് സഭ തീരുമാനിച്ച് ഇളവ് നല്‍കും. മാലിന്യം ബയോബിന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കഴിവതും വീട്ടില്‍ തന്നെ സംസ്കരിക്കണം. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മാത്രമേ ഹരിത കർമ സേനക്ക് നല്‍കാവൂ. നഗരമാലിന്യ സംസ്കരണം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനായി എറണാകുളം െഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വ്യവസായ മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടില്‍, എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ്, ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുധ ദിലീപ്, സി.പി.ഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീര്‍, മുസ്ലിം ലീഗ് പ്രതിനിധി ലൈല ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷീബലാല്‍, സുനിത ഡിക്സണ്‍, വി.എ. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.ഇടപ്പള്ളി ചങ്ങമ്പുഴ ലൈബ്രറി ഹാള്‍, പൊന്നുരുന്നി എസ്.എന്‍.ഡി.പി യോഗം ശതാബ്ദി ഹാള്‍, എറണാകുളം ടൗണ്‍ഹാള്‍, ഇടപ്പള്ളി ടൗണ്‍ ഹാള്‍, എന്നിവിടങ്ങളില്‍ മേഖല യോഗങ്ങളും ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.