കൊച്ചി: കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് മാനേജരായി ജില്ല എജുക്കേഷൻ ഓഫിസറെ (ഡി.ഇ.ഒ) നിയമിച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി.
ഡി.ഇ.ഒയെ മാനേജരായി നിയമിച്ചത് വിദ്യാഭ്യാസ സ്ഥാപനത്തിെൻറ പ്രവർത്തനത്തെ ബാധിച്ചതായി പരാതിയില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് മാനേജരായിരുന്ന കെ.പി. ജോർജ് കൂർപ്പിള്ളിൽ നൽകിയ ഹരജി ജസ്റ്റിസ് അമിത് റാവൽ തള്ളിയത്.ഹരജിക്കാരെൻറ കാലാവധി 2019 ഡിസംബർ 31ന് പൂർത്തിയായതിനെ തുടർന്ന് സ്കൂൾ മാനേജരായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിലുൾപ്പെട്ട ഫാ. തോമസ് പോൾ റമ്പാൻ ഡി.ഇ.ഒക്ക് കത്തു നൽകിയിരുന്നു.
ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങൾ ഒഴിവാക്കാൻ ഡി.ഇ.ഒയെ മാനേജരായി സർക്കാർ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.