കാക്കനാട്: ഇൻഫോപാർക്കിൽ ഐ.ബി.എം ഇന്ത്യ സോഫ്റ്റ് വെയർ ലാബിെൻറ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും സംബന്ധിച്ചു. ഐ.ബി.എമ്മിെൻറ സോഫ്റ്റ് വെയർ ലാബ് വിഭാഗത്തിനായുള്ള ഓഫിസാണ് പുതുതായി ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഐ.ബി.എമ്മിെൻറ മുതിർന്ന ഓഫിസർമാരുമായി ചർച്ച നടത്തി. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ വി. ഖേൽക്കർ, ഐ.ബി.എം ഇന്ത്യ പ്രോഗ്രാ ഡയറക്ടർ ആൻഡ് ട്രാൻസ്ഫോർമേഷൻ ലീഡ് ഹർപ്രീത് സിങ്, വൈസ് പ്രസിഡന്റ് ഗൗരവ് ശർമ, ഇന്ത്യ ജനറൽ മാനേജർ സന്ദീപ് പാട്ടീൽ, ജനറൽ മാനേജർ ദിനേശ് നിർമൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.