കൊച്ചി: എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ കോവിഡ് ബാധിതരായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മരുന്നെത്തിക്കാൻ ഹൈബി ഈഡൻ എം.പി തുടങ്ങിയ കോവിഡ് ഹെൽപ് ഡെസ്കിെൻറ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുന്നു. നാലുദിനം പിന്നിട്ട സംരംഭത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ മുന്നൂറോളം രോഗികൾക്ക് രണ്ട് ലക്ഷം രൂപയുടെ മരുന്ന് വിതരണം ചെയ്തു.
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതു വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഇൻട്രാക്റ്റിവ് വോയിസ് റെസ്പോൺസ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാൾ സെൻറർ ഇതിന് തയാറാക്കിയിട്ടുണ്ട്.
ഒരേ സമയം 10 പേരാണ് കാളുകൾ അറ്റൻഡ് ചെയ്യുന്നത്. മരുന്നിനുപുറമെ സംശയങ്ങളും ഡോക്ടറുടെ സേവനവും ആവശ്യപ്പെട്ട് ഒട്ടനവധി പേർ വിളിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളവർക്ക് ഫോൺ വഴി അതിനുള്ള സൗകര്യം ചെയ്തുനൽകുന്നുണ്ട്.
എറണാകുളം പാർലമെൻറ് മണ്ഡലത്തിനുകീഴിലെ പറവൂർ, വൈപ്പിൻ, കളമശ്ശേരി, എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് മരുന്ന് വിതരണം നടത്തുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അതത് സ്ഥലങ്ങളിൽ മരുന്ന് എത്തിക്കുന്നത്. നമ്പർ: 0484 3503177.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.