മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

മാലിന്യം എറിഞ്ഞാൽ കാമറയിൽ കുടുങ്ങും; നടപടി ആരംഭിച്ച് തൃക്കാക്കര നഗരസഭ

കാക്കനാട്: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ആരംഭിച്ച് തൃക്കാക്കര നഗരസഭ. നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിയുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇതി‍െൻറ ആദ്യപടിയായി ബോധവത്കരണം എന്ന നിലക്ക് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇവരിൽനിന്ന് വൻ തുക പിഴയായി ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. രാത്രിയിലും അതിരാവിലെയുമാണ് കൂടുതൽപേരും മാലിന്യം തള്ളുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വണ്ടിനമ്പറുകൾ അടക്കമുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതുവഴി പ്രാദേശികമായി ആളുകളെ കണ്ടെത്തി പിഴ ഈടാക്കാനാണ് തീരുമാനം. രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവരും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇവരെ പിടികൂടാനായി ആരോഗ്യവിഭാഗം നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ 10 എണ്ണമാണ് വിവിധ ഇടങ്ങളിൽ ഘടിപ്പിച്ചത്.

Tags:    
News Summary - If garbage is thrown, it will be caught on camera Thrikkakara Corporation initiates proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.