കാക്കനാട്ടെ അഭയകേന്ദ്രം
കൊച്ചി: സുരക്ഷിതമായി തല ചായ്ക്കാനൊരിടമെന്നത് സ്വപ്നം കാണുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന് എറണാകുളം കാക്കനാട്ടെ അഭയകേന്ദ്രത്തിലേക്ക് വരാം. തൃക്കാക്കര എൻ.പി.ഒ.എല്ലിെൻറ എതിർവശം കരിമക്കാട് റോഡിലെ ജ്യോതിസ്ഭവൻ എന്ന സ്ഥാപനമാണ് സാമൂഹികനീതി വകുപ്പിെൻറ സാമ്പത്തിക പിന്തുണയോടെ കൂടുതൽ മികവാർന്ന നിലയിൽ പ്രവർത്തനത്തിനൊരുങ്ങുന്നത്.
നാലുവർഷമായി ട്രാൻസ് യുവതികൾക്ക് അഭയകേന്ദ്രമായ ജ്യോതിസ് ഭവൻ, സർക്കാർ സഹകരണം തേടിയെത്തിയ ശേഷമുള്ള ഉദ്ഘാടനം ഉടനുണ്ടാകും. സംസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ സംവിധാനത്തിലുള്ള ട്രാൻസ് അഭയകേന്ദ്രമാണിത്. സമൂഹത്തിൽനിന്ന് അവഗണനയും ദുരിതവും ഏറ്റുവാങ്ങുന്ന ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിത അഭയകേന്ദ്രമെന്ന നിലക്കാണ് ജ്യോതിസ് ഭവൻ പ്രവർത്തിക്കുന്നത്.
നിലവിൽ വിദ്യാർഥിനികളുൾപ്പടെ ഒമ്പത് ട്രാൻസ് വനിതകൾ ഇവിടെ അന്തിയുറങ്ങുന്നുണ്ട്. സി.എം.സി വിമല പ്രൊവിൻസാണ് സ്ഥാപനം നടത്തുന്നത്. ജില്ല സാമൂഹികനീതി ഓഫിസർ കെ.കെ. സുബൈറിെൻറ നേതൃത്വത്തിൽ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ട് സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കാനുള്ള മുൻകൈയെടുത്തു. ഇതിലൂടെ അന്തേവാസികളുടെ ഭക്ഷണത്തിനും മറ്റുമുള്ള ചെലവ് സാമൂഹിക നീതി വകുപ്പ് വഹിക്കും.
അടുത്ത മാസം തുടക്കത്തിൽതന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണെന്നും ഇതിലൂടെ ട്രാൻസ് വനിതകൾക്ക് കൂടുതൽ സുരക്ഷബോധം ലഭിക്കുമെന്ന് കരുതുന്നതായും കെ.കെ. സുൈബർ പറഞ്ഞു. 20 പേർക്കുള്ള താമസസൗകര്യമുണ്ടിവിടെ. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോെട ഷോർട്ട് സ്റ്റേ ഹോമാകും. മൂന്നുമാസ കാലാവധിയാണെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ താമസ കാലയളവ് നീട്ടാം. മഹാരാഷ്ട്രയിൽ ദീർഘകാലം അധ്യാപികയായിരുന്ന സിസ്റ്റർ ടെസ്ലിനാണ് ജ്യോതിസ് ഭവൻ ഡയറക്ടർ.
അക്കാലത്ത് ട്രാൻസ്ജെൻഡർമാരെ നിരവധി കണ്ടറിഞ്ഞതിെൻറ അനുഭവത്തിൽ, അവർക്കായി വല്ലതും ചെയ്യണമെന്ന ചിന്തയിൽനിന്നാണ് നാട്ടിലെത്തിയശേഷം പ്രോവിൻസ് അധികാരികളെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ജ്യോതിസ് ഭവൻ തുടങ്ങാനുള്ള അനുമതി ബന്ധപ്പെട്ടവർ നൽകുകയായിരുന്നു. സിസ്റ്റർ രമ്യ തെരേസും ഇവർക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.