ഐ.എസ്​.എൽ, ഗാന്ധിജയന്തി; അധിക സർവിസും നിരക്കിളവുമായി മെട്രോ

കൊ​ച്ചി: ഞാ​യ​റാ​ഴ്ച​ത്തെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച​ത്തെ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ധി​ക സ​ർ​വി​സു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക നി​ര​ക്കി​ള​വു​മാ​യി കൊ​ച്ചി മെ​ട്രോ.

ഞാ​യ​റാ​ഴ്ച ക​ലൂ​ർ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്കും എ​സ്.​എ​ൻ ജ​ങ്​​ഷ​നി​ലേ​ക്കും അ​വ​സാ​ന ട്രെ​യി​ൻ സ​ർ​വി​സ് രാ​ത്രി 11.30ന് ​ആ​യി​രി​ക്കും. രാ​ത്രി 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വു​മു​ണ്ട്. മ​ത്സ​രം കാ​ണാ​ൻ മെ​ട്രോ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ശേ​ഷം മ​ട​ക്ക​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ് ആ​ദ്യം ത​ന്നെ വാ​ങ്ങാം.

മെ​ട്രോ​യി​ൽ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​തെ മെ​ട്രോ സ്റ്റേ​ഷ​ന് അ​ക​ത്തു​നി​ന്ന് ത​ന്നെ സ്റ്റേ​ഡി​യം ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാം. കൊ​ച്ചി​യി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം രാ​ത്രി 11.30വ​രെ മെ​ട്രോ അ​ധി​ക സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം. തൃ​ശൂ​ർ, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത് ബ​സു​ക​ളും കാ​റു​ക​ളും പാ​ർ​ക്ക് ചെ​യ്ത ശേ​ഷം മെ​ട്രോ​യി​ൽ സ്റ്റേ​ഡി​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും. ഒ​രേ സ​മ​യം 50 കാ​റും 10 ബ​സും പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​ലു​വ സ്റ്റേ​ഷ​നി​ലു​ള്ള​ത്.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മി​നി​മം ദൂ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കാ​യ 10 രൂ​പ ഒ​ക്ടോ​ബ​ർ ര​ണ്ടി​നും തു​ട​രും. നി​ല​വി​ൽ 20 മു​ത​ൽ 60 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന യാ​ത്ര​ദൂ​രം ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ 20 രൂ​പ​ക്ക്​ യാ​ത്ര ചെ​യ്യാം.

പേ​പ്പ​ർ ക്യൂ ​ആ​ർ, മൊ​ബൈ​ൽ ക്യൂ ​ആ​ർ, കൊ​ച്ചി വ​ൺ കാ​ർ​ഡ് എ​ന്നി​വ​യി​ൽ ഈ ​ഇ​ള​വ് ല​ഭി​ക്കും. അ​ന്നേ ദി​വ​സം രാ​വി​ലെ ആ​റ്​ മു​ത​ൽ 10.30 വ​രെ മ​റ്റ് ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കി​ല്ല. കൊ​ച്ചി വ​ൺ കാ​ർ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ള​വ് കാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​നി​ൽ കൊ​ച്ചി മെ​ട്രോ​യും പ​ങ്കാ​ളി​യാ​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന്​ ​കൊ​ച്ചി മെ​ട്രോ​യു​ടെ കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ന്‍റെ​യും മു​ട്ട​ത്ത് കൊ​ച്ചി മെ​ട്രോ യാ​ർ​ഡി​ന്‍റെ​യും പ​രി​സ​രം ഉ​ദ്യോ​ഗ​സ്ഥ​ർ വൃ​ത്തി​യാ​ക്കും.

Tags:    
News Summary - ISL, Gandhi Jayanti; Kochi Metro with additional service and less fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.