കൊച്ചി: അലങ്കാര മത്സ്യങ്ങളുടെ അപൂർവ കാഴ്ചകളുമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നുവരുന്ന മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം കാഴ്ചക്കാരുടെ മനം കവരുന്നു. പല നിറത്തിലും വലുപ്പത്തിലും ആസ്വാദകരെ ആകർഷിക്കുന്ന അപൂർവയിനം മത്സ്യങ്ങളും കടലിനടിയിലെ ഒട്ടേറെ വിസ്മയ കാഴ്ചകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
10 കിലോ തൂക്കം വരുന്ന ജുവനെയിൽ ബ്ലാക്ക് പിരാനയാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. ജുവനെയിൽ ബ്ലാക്ക് പിരാനയ്ക്ക് വെള്ളി നിറമുള്ള ശരീരവും വശങ്ങളിൽ ഇരുണ്ട പാടുകളും തിളങ്ങുന്ന ചുവന്ന കണ്ണുകളുമുണ്ട്. ഇവയെ കൂടാതെ അലിഗേറ്റർ, ഗപ്പി, ക്രാബുകൾ, സ്റ്റാർ ഫിഷുകൾ തുടങ്ങിയവയെല്ലാം കാണാം. കുട്ടികൾക്കായി ഹൈടെക് അമ്യൂസിമെന്റ് റൈഡുകളും ഓണത്തിനുള്ള തുണിത്തരങ്ങളുടെ വിപണനമേളകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അഞ്ചു വയസ്സിന് മുകളിലേക്കുള്ളവർക്ക് 100 രൂപയാണ് പ്രവേശന ഫീസ്. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് സന്ദർശന സമയം. മറ്റു ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി ഒമ്പതുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.