കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ പ്ലാൻ ഫണ്ടും സമഗ്ര ശിക്ഷ കേരളയുടെ 28.5 ലക്ഷം രൂപയുടെ സിവിൽ വർക്ക് ഫണ്ടും ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ് മുറികൾ, രണ്ട് ശുചിമുറികൾ, ഒരു ഊണ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.
ഒന്നാംതരം ക്ലാസ് മുറിയുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. റെനീഷ്, കൗൺസിലർ പത്മജ എസ്. മേനോൻ, സർവശിക്ഷ കേരള ഡി.പി.സി ബിനോയ് ജോസഫ്, വിദ്യാകിരണം കോഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി. രാമചന്ദ്രൻ, അസി. എജുക്കേഷനല്‍ ഓഫിസര്‍ ഡിഫി ജോസഫ്, സർവശിക്ഷ കേരള ബി.പി.സി പി.എ നിഷാദ് ബാബു, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മിനി റാം, ഹൈസ്കൂൾ പ്രധാനാധ്യാപിക ലതിക പണിക്കർ, യു.പി സ്കൂൾ പ്രധാനാധ്യാപിക ടി. ആശ, എൽ.പി വിഭാഗം പ്രധാനാധ്യാപകൻ സി.ജെ. സാബു ജേക്കബ്, നഴ്സറി സ്കൂൾ പ്രധാനാധ്യാപിക (ഇൻ ചാർജ്) ടി.എ. ആൻസി, എസ്.എം.സി ചെയർപേഴ്സൻ ഡോ. സുമി ജോയി ഓലിപ്പയുറം, പി.ടി.എ പ്രസിഡന്റ് ലിബിൻ കെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
വെണ്ണല ഗവ. ഹൈസ്കൂളിലെ ലാബുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊച്ചി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെണ്ണല ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ കമ്പ്യൂട്ടര്‍, ഫിസിക്സ് കെമിസ്ട്രി, ബോട്ടണി ലാബുകള്‍ ഒരുക്കിയിരിക്കുന്നത്. 1.20 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ വി.എ. ശ്രീജിത്, പി.ആര്. റെനീഷ്, ഷീബ ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി. ഹര്‍ഷില്‍, പൊതു കെട്ടിട വര്‍ക്കിങ് ഗ്രൂപ് ചെയര്മാന് അഡ്വ. ദിപിന് ദിലീപ്, കൗണ്‍സിലര്‍മാരായ ആര്. രതീഷ്, സി.ഡി. വത്സലകുമാരി, ജോര്‍ജ് നാനാട്ട്, സ്കൂള്‍ പ്രിന്‍സിപ്പൽ ജി. സുജാത, സ്കൂള്‍ ഹെഡ്മാസ്റ്റര് പി.പി. സുരേഷ് ബാബു, വെണ്ണല ഗവ. എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ജി. രാജേഷ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഫസീര്‍ ഖാന്, മദര്‍ പി.ടി.എ പ്രസിഡന്റ് ഷെറി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.