കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ യാത്രക്കാർക്കായി കുരുക്കില്ലാത്ത ബദൽ റൂട്ടുകൾ നിർദേശിച്ച് ട്രാഫിക് പൊലീസ്.
എറണാകുളം ഭാഗത്തുനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്ഷൻ, മേരിമാത റോഡ്, ഇല്ലത്തുമുകൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഓലിമുകൾ ജങ്ഷൻവഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇടപ്പള്ളി ബൈപാസ് ജങ്ഷനിൽനിന്ന് മരോട്ടിച്ചോട് റോഡിലൂടെ തോപ്പിൽ ജങ്ഷനിലെത്തി മേരിമാത റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഭാരത് മാതാ കോളജ് വഴി സീപോർട്ട്-എയർപോർട്ട് റോഡിലെത്തി യാത്ര ചെയ്യാവുന്നതാണ്. ഇതേ റൂട്ടിലൂടെ കാക്കനാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് തിരിച്ചും യാത്ര ചെയ്യാവുന്നതാണ്. വൈറ്റില, കലൂർ, കതൃക്കടവ് ഭാഗങ്ങളിൽനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്മനം, പുതിയറോഡ്, തൈക്കാവ്, വെണ്ണല വഴിയും കൂടാതെ ചക്കരപ്പറമ്പ്, വെണ്ണല വഴിയും ശ്രീകല റോഡ്, ലെനിൻ സെന്റർവഴി വിഗാർഡ് ജങ്ഷനിലെത്തി പാലച്ചുവട് വഴി ഈച്ചമുക്കിലേക്കും ഈച്ചമുക്ക് വഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്കും തുതിയൂർവഴി ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വഴിയും യാത്ര ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.