കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിനൊപ്പം കാക്കനാട് സ്പെഷൽ എക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്റ്റേഷന്റെ എൻട്രി, എക്സിറ്റ് നിർമാണം ആരംഭിച്ചു. ഇവയുടെ പൈലിങ് ജോലികൾ ഉൾപ്പെടെയാണ് തുടങ്ങിയത്.
രണ്ടാം ഘട്ടത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മെട്രോ സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡർ കൂടി ക്ഷണിച്ചിട്ടുണ്ട്.
കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ കരാർ കമ്പനിയെ തെരഞ്ഞെടുത്ത് നിർമാണം ഏൽപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രോജക്ട്സ് വിഭാഗം ഡയറക്ടർ ഡോ. എം.പി. രാംനവാസ് അറിയിച്ചു. രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം മുതൽ കുന്നുംപുറംവരെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ജെ.എൽ.എൻ മുതൽ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.